ഗുരു വന്ദനം
വിദ്യാലയമാകും കേദാരഭൂമിയില്‍
വിജ്‍ഞാന വിത്തുവിതയ്ക്കുന്നവരേ
വിദ്യാധനത്തി൯ മഹത്വവും മേ൯മയും
മനസ്സുകള്‍ക്കേകുന്ന ഗുരുഭൂതരേ
ആശംസകള്‍....ആശംസകള്‍.......
നിങ്ങള്‍ക്കാശംസകള്‍.....
പുതിയൊരു തലമുറ വാ൪ത്തെടുക്കും ശ്രമ-
വൃത്തിയില്‍ പങ്കു വഹിപ്പവരേ....
പുതുതാരകങ്ങള്‍ക്കുദിയ്ക്കുവാനായ് നവ-
നഭസ്സൊരുക്കിക്കാത്തിരിപ്പവരേ....
ആശംസകള്‍....ആശംസകള്‍.....
നിങ്ങള്‍ക്കാശംസകള്‍.........
ഒരു തിരിനാളമായ് തീരുന്നജന്മത്തി൯
ധമ്യതയോലുന്ന ഗുരുഭൂതരേ....
വ൪ഷങ്ങളെത്ര കഴിഞ്ഞാലും നമ്മള്‍ത൯
ഹൃദയത്തിലെന്നും വസിക്കുന്നവരേ....
ആശംസകള്‍....ആശംസകള്‍....
നിങ്ങള്‍ക്കാശംസകള്‍.......
-ലീന പി. ജെ.
എച്ച്.എസ്. എ.
ജി.എഫ്.വി.എച്ച്.എസ്.എസ്. കയ്പമംഗലം
No comments:
Post a Comment