Friday, September 13, 2013
Thursday, September 12, 2013
കവിത
പൊന്നോണം
ചിങ്ങമാസത്തിലെ
തിരുവോണനാളില്‍
കേരളനാടി൯ടെ
ഉത്സവമായി
എങ്ങും
കളങ്ങള്‍ എങ്ങും കളികള്‍
എങ്ങും
ആഹ്ളാദത്തി൯ തിരകള്‍ ഉയരുന്നു.
മാവേലിമനനെ
വരവേല്‍ക്കാം
നമുക്കോണപ്പാട്ടുകള്‍
പാടീടാം.
നന്മയും
സ്നേഹവും എങ്ങും വിളങ്ങീടാ൯
ഒാണപ്പൂക്കളമൊരുക്കീടാം.
ഒാണത്തല്ലു
നടത്തീടാം
നമുക്കോമനയോണത്തെ
വരവേല്‍ക്കാം
വിലക്കയറ്റത്താലുരുകുന്ന
ജനത
ഒാണത്തെ
വരവേല്‍ക്കുമോ?
അവ൪ത൯
ജീവിതാരറിയാ൯
അവ൪ത൯
വിഷമങ്ങളാരറിയാ൯?
വ൪ഗ്ഗീയ
ശത്രുക്കള്‍ ലഹളയില്‍
മുങ്ങുമ്പോള്‍
എങ്ങും
ഭീകരമാം അന്തരീക്ഷം
എവിടെയും
പീഡനം എവിടെയും ശത്രുത
കേരളമോ
ഇത് ഭ്രാന്താലയമോ ?
ഇതിനൊരു
മോചനമീയോണാഘോഷം
സ്നേഹത്തി൯
നിറവില്‍ ശാന്തി പുല൪ത്തി
വീണ്ടും
വന്നു പൊന്നോണം
കേരളനാട്ടി൯
പെരുമയുണ൪ത്തി
വീണ്ടും
വന്നു പൊന്നോണം.
Wednesday, September 4, 2013
ഗുരുവന്ദനം
ഗുരു വന്ദനം
വിദ്യാലയമാകും കേദാരഭൂമിയില്‍
വിജ്‍ഞാന വിത്തുവിതയ്ക്കുന്നവരേ
വിദ്യാധനത്തി൯ മഹത്വവും മേ൯മയും
മനസ്സുകള്‍ക്കേകുന്ന ഗുരുഭൂതരേ
ആശംസകള്‍....ആശംസകള്‍.......
നിങ്ങള്‍ക്കാശംസകള്‍.....
പുതിയൊരു തലമുറ വാ൪ത്തെടുക്കും ശ്രമ-
വൃത്തിയില്‍ പങ്കു വഹിപ്പവരേ....
പുതുതാരകങ്ങള്‍ക്കുദിയ്ക്കുവാനായ് നവ-
നഭസ്സൊരുക്കിക്കാത്തിരിപ്പവരേ....
ആശംസകള്‍....ആശംസകള്‍.....
നിങ്ങള്‍ക്കാശംസകള്‍.........
ഒരു തിരിനാളമായ് തീരുന്നജന്മത്തി൯
ധമ്യതയോലുന്ന ഗുരുഭൂതരേ....
വ൪ഷങ്ങളെത്ര കഴിഞ്ഞാലും നമ്മള്‍ത൯
ഹൃദയത്തിലെന്നും വസിക്കുന്നവരേ....
ആശംസകള്‍....ആശംസകള്‍....
നിങ്ങള്‍ക്കാശംസകള്‍.......
-ലീന പി. ജെ.
എച്ച്.എസ്. എ.
ജി.എഫ്.വി.എച്ച്.എസ്.എസ്. കയ്പമംഗലം
Tuesday, September 3, 2013
Subscribe to:
Posts (Atom)