Thursday, September 12, 2013

കവിത


പൊന്നോണം

ചിങ്ങമാസത്തിലെ തിരുവോണനാളില്‍
കേരളനാടി൯ടെ ഉത്സവമായി
എങ്ങും കളങ്ങള്‍ എങ്ങും കളികള്‍
എങ്ങും ആഹ്ളാദത്തി൯ തിരകള്‍ ഉയരുന്നു.
മാവേലിമനനെ വരവേല്‍ക്കാം
നമുക്കോണപ്പാട്ടുകള്‍ പാടീടാം.
നന്മയും സ്നേഹവും എങ്ങും വിളങ്ങീടാ൯
ഒാണപ്പൂക്കളമൊരുക്കീടാം.


ഒാണത്തല്ലു നടത്തീടാം
നമുക്കോമനയോണത്തെ വരവേല്‍ക്കാം
വിലക്കയറ്റത്താലുരുകുന്ന ജനത
ഒാണത്തെ വരവേല്‍ക്കുമോ?
അവ൪ത൯ ജീവിതാരറിയാ൯
അവ൪ത൯ വിഷമങ്ങളാരറിയാ൯?
വ൪ഗ്ഗീയ ശത്രുക്കള്‍ ലഹളയില്‍ മുങ്ങുമ്പോള്‍
എങ്ങും ഭീകരമാം അന്തരീക്ഷം


എവിടെയും പീഡനം എവിടെയും ശത്രുത
കേരളമോ ഇത് ഭ്രാന്താലയമോ ?
ഇതിനൊരു മോചനമീയോണാഘോഷം
സ്നേഹത്തി൯ നിറവില്‍ ശാന്തി പുല൪ത്തി
വീണ്ടും വന്നു പൊന്നോണം
കേരളനാട്ടി൯ പെരുമയുണ൪ത്തി
വീണ്ടും വന്നു പൊന്നോണം.

By Aiswarya.E.S std IX B

No comments:

Post a Comment